നിലവിളക്കിന് തിരികൊളുത്തി മേക്കപ്പിട്ട രജനികാന്ത്; ചിത്രീകരണം ബീച്ചിന് സമീപത്തെ വീട്ടില്‍, സ്റ്റൈല്‍ മന്നനെ കാണാനായി തടിച്ചുകൂടി ആരാധകര്‍

You are currently viewing നിലവിളക്കിന് തിരികൊളുത്തി മേക്കപ്പിട്ട രജനികാന്ത്; ചിത്രീകരണം ബീച്ചിന് സമീപത്തെ വീട്ടില്‍, സ്റ്റൈല്‍ മന്നനെ കാണാനായി തടിച്ചുകൂടി ആരാധകര്‍

തിരുവനന്തപുരം: പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സ്ഥലത്തേക്ക് ബുധനാഴ്‌ച രജനികാന്ത് എത്തിയത് മുണ്ടും ഷര്‍ട്ടും ധരിച്ച്‌. താമസിക്കുന്ന ഹോട്ടല്‍ ഹയാത്തില്‍ നിന്നു ഷൂട്ടിംഗ് നടക്കുന്ന ശംഖുംമുഖത്തെ വീട്ടില്‍ രാവിലെ ഒമ്പതിന് സൂപ്പര്‍താരം എത്തി. ഹോട്ടലിന് പുറത്തും ഷൂട്ടിംഗ് സ്ഥലത്തും സ്റ്റൈല്‍ മന്നനെ കാത്ത് ആരാധകര്‍ നില്‍ക്കുന്നുണ്ടായിരുന്നു.

ഷൂട്ടിംഗ് സ്ഥലത്തേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. പൊലീസിൻ്റെയും സ്വകാര്യ സെക്യൂരിറ്റി സംഘത്തിൻ്റെയും കാവലിലായിരുന്നു തലൈവാ 170 എന്ന് താല്‍ക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ്. സിനിമയുടെ പൂജയ്ക്കു ശേഷമായിരുന്നു ചിത്രീകരണം.

മേക്കപ്പിട്ട ശേഷമാണ് നിലവിളക്ക് തെളിക്കാൻ രജനി എത്തിയത്. ചിത്രത്തില്‍ അഭിനയിക്കുന്ന മഞ്ജുവാര്യര്‍ ജോയിൻ ചെയ്‌തു. രജനിയുമൊത്തുള്ള സീനും ഷൂട്ട് ചെയ്‌തു.

‘ജയ് ഭീം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രജനികാന്തിൻ്റെ ലുക്ക് പോസ്റ്ററും നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് പുറത്തുവിട്ടു. കൂളിംഗ് ഗ്ലാസ് ധരിച്ച്‌ സ്റ്റൈലായി നില്‍ക്കുന്ന താരമാണ് പോസ്റ്ററില്‍.

ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷമാണ് രജനിക്ക്. ചിത്രീകരണം തുടങ്ങിയ വേളയിലാണ് ബീച്ചില്‍ നിന്നുള്ള രജനികാന്തിൻ്റെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഇത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടതാണോയെന്ന് വ്യക്തമല്ല എന്നും വാദമുണ്ട്.

0Shares