കാസർകോട് ഇനിമുതൽ റെയില്‍വേ ടിക്കറ്റുകള്‍ കളക്ടറേറ്റില്‍ നിന്നും ബുക്ക് ചെയ്യാം

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ഇനിമുതൽ റെയില്‍വേ ടിക്കറ്റുകള്‍ കളക്ടറേറ്റില്‍ നിന്നും ബുക്ക് ചെയ്യാം

കാസർകോട്: റെയില്‍വേയുടെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ കളക്ടറേറ്റില്‍ നിന്നും ബുക്ക് ചെയ്യാം. കളക്ടറേറ്റ് പ്രധാന കെട്ടിടത്തില്‍ റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. പ്രവർത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് കൗണ്ടര്‍ സേവനം ലഭ്യമാകുക.

സാധാരണ റിസര്‍വേഷന് പുറമെ തത്കാല്‍ എ.സി, നോണ്‍ എ.സി ടിക്കറ്റുകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവന്യൂ ജീവനക്കാരാണ് റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൗണ്ടര്‍ ഉപയോഗപ്പെടുത്താം.

0Shares