ഫലപ്രഖ്യാപനത്തിന് മുമ്പേ; ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി, രാഹുല്‍ ഗാന്ധിയുടെ നാക്ക് പിഴ

You are currently viewing ഫലപ്രഖ്യാപനത്തിന് മുമ്പേ; ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി, രാഹുല്‍ ഗാന്ധിയുടെ നാക്ക് പിഴ

കോണ്‍ഗ്രസിന് തലവേദനയായി രാഹുല്‍ഗാന്ധിയുടെ നാക്കു പിഴ. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പേ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പുതിയ പാര്‍ട്ടി അധ്യക്ഷന്‍ എന്ന് രാഹുല്‍ പറയുന്ന വീഡിയോ ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആന്ധ്രാപ്രദേശില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ രാഹുലിൻ്റെ നാക്ക് പിഴച്ചത്.

”കോണ്‍ഗ്രസ് അധ്യക്ഷൻ്റെ റോളിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല, അത് ഖാര്‍ഗെ ജിയുടെ തീരുമാനമാണ്. പാര്‍ട്ടിയില്‍ എൻ്റെ സ്ഥാനം എന്താണെന്ന് അധ്യക്ഷന്‍ തീരുമാനിക്കും.”- രാഹുല്‍ഗാന്ധി പറഞ്ഞു.

രാഹുലിൻ്റെ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് കഷ്ടിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയത്.

ട്വിറ്ററിൽ ANI വീഡിയോ കാണാം:

0Shares