
റെക്കോഡുകൾ തകർത്ത് ചരിത്രമാകാൻ ഒരുങ്ങുകയാണ് ബാഹുബലി താരം പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യം. യു. എസ്. എയിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം. യു എസ് എയിലെഅമേരിക്കയിലെ 1116 ലൊക്കേഷനുകളിലായി 3116 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അമേരിക്കയിൽ ഇതുവരെ ഇത്രയും വലിയ റിലീസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഹീറോ കൂടിയാണ് പ്രഭാസ്.

രാധേ ശ്യാം സിനിമയ്ക്കായി യു. എസ്.എയിൽ ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് 11116 ഷോകളാണ്. ഒരു റൊമാന്റിക് ചിത്രത്തിനാണ് ഇത്രയും വലിയ ഹൈപ്പ് ലഭിക്കുന്നത്. ചിത്രത്തിൻ്റെ പ്രീമിയർ ഷോ മാർച്ച് 10 മുതൽ ആരംഭിക്കും. ഡിമാൻഡ് വർദ്ധിക്കുന്നതിന് അനുസരിച്ച് ഷോകളുടെ എണ്ണ വർദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് വിതരണക്കാർ. ഗ്രേറ്റ് ഇന്ത്യ ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
