
സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ വാങ് ഷിയിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിൻ്റെ വിജയം. സ്‌കോര്‍: 21-9, 11-21, 21,15.

സൈന നെഹ്‌വാളിന് ശേഷം സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം നേടുന്ന താരമായി പി.വി സിന്ധു മാറി. ലോക 11-ാം നമ്പര്‍ താരമായ വാങ് ഷിയിയ്‌ക്കെതിരെ ആദ്യ ഗെയിമില്‍ തന്നെ 10 പോയിന്റ് ലീഡ് നേടാന്‍ സിന്ധുവിന് കഴിഞ്ഞിരുന്നു. എതിരാളിയെ നിരന്തരം പരീക്ഷിക്കുന്ന ഷോട്ടുകളാണ് സിന്ധുവില്‍ നിന്നുണ്ടായത്. ഫാസ്റ്റ് ഷോട്ട്‌സും ഡ്രോപ്പുകളുമെല്ലാമായി ആദ്യ ഗെയിമില്‍ സിന്ധു കളംപിടിച്ചു.
