നാട്ടില്‍ തിരിച്ചെത്തിയാല്‍ പി.വി സിന്ധു ആദ്യം ചെയ്യുന്നത് പ്രധാനമന്ത്രിക്കൊപ്പം ഐസ്‌ക്രീം കഴിക്കുക; കാരണം ഇതാണ്

  • Post category:sports
  • Reading time:1 min read
You are currently viewing നാട്ടില്‍ തിരിച്ചെത്തിയാല്‍ പി.വി സിന്ധു ആദ്യം ചെയ്യുന്നത് പ്രധാനമന്ത്രിക്കൊപ്പം ഐസ്‌ക്രീം കഴിക്കുക; കാരണം ഇതാണ്

ടോക്യോയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യയ്ക്കായി ചരിത്രമെഴുതി ബാഡ്മിന്റണ്‍ താരം പിവി സിന്ധു. മെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തിയാല്‍ സിന്ധു ആദ്യം ചെയ്യാന്‍ പോകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഐസ്‌ക്രീം കഴിക്കുമെന്ന് പിതാവ് പി.വി രമണ.

ഒളിമ്പിക്സിനായി പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഓഫര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ തകര്‍ത്താണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്.

രമണയുടെ വാക്കുകള്‍ ഇങ്ങിനെ;

ഒളിമ്പിക്സിനു മുമ്പ് സിന്ധുവിനോട് മോദി താരത്തിന്റെ ഡയറ്റിനെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐസ്‌ക്രീം ഒഴിവാക്കേണ്ടി വരുന്നതിനെ കുറിച്ച് സിന്ധു പറഞ്ഞു. എന്നാല്‍ മെഡലുമായി തിരിച്ചെത്തിയാല്‍ സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിക്കാമെന്ന് അന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. ”മികച്ച പ്രോത്സാഹനമാണ് പ്രധാനമന്ത്രി മോഡി സിന്ധുവിന് നല്‍കിയത്.

നീ പൊയ്ക്കോളൂ, തിരിച്ചെത്തിയാല്‍ നമുക്കൊന്നിച്ച് ഐസ്‌ക്രീം കഴിക്കാമെന്നാണ് അദ്ദേഹം സിന്ധുവിനോട് പറഞ്ഞത്. ഇതിനാല്‍ തന്നെ തീര്‍ച്ചയായും അവള്‍ ഇനി അദ്ദേഹത്തിനൊപ്പം പോയി ഐസ്‌ക്രീം കഴിക്കും.”

”അവള്‍ ഒളിമ്പിക്സില്‍ തുടര്‍ച്ചയായി മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായതില്‍ എനിക്ക് സന്തോഷമുണ്ട്. രാജ്യത്തിന് അവള്‍ പേരും പ്രശസ്തിയും കൊണ്ടുവന്നു. അവളുടെ കളിയിലുള്ള ഫോക്കസും ജയിക്കാനുള്ള ദാഹവും അപാരമാണ്. മത്സരം നന്നായി ആസ്വദിക്കുകയും ചെയ്യും.”

0Shares