കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പി.ടി.എ അവാര്‍ഡ് കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്

You are currently viewing കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പി.ടി.എ അവാര്‍ഡ് കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്

കാസർകോട്: 2021-22 ലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പി.ടി.എ അവാര്‍ഡ് കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്. പി.ടി.എയുടെ നേതൃത്വത്തിലുള്ള അയല്‍പക്ക പഠനം, ഗൃഹസന്ദര്‍ശനം, മാസത്തിലുള്ള ക്ലാസ്സ് പി.ടി.എ യോഗങ്ങള്‍ എന്നിവ അവാര്‍ഡ് നേട്ടത്തിന് സഹായകമായി.

1500ഓളം കുട്ടികള്‍ കുട്ടമത്ത് ജി.എച്ച്.എസ്.എസില്‍ പഠിക്കുന്നുണ്ട്. സ്‌കൂളിൻ്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഐ.ടി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പി.ടി.എയുടെ ഇടപെടല്‍ അഭിനന്ദനീയമാണ്. കോവിഡ് കാലഘട്ടത്തില്‍ കുട്ടികളുടെ പഠനം ഉറപ്പു വരുത്തുന്നതിന് ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പി.ടി.എ ഇടപെടലിലൂടെ ലഭ്യമാക്കിയിരുന്നു.

പി.ടി.എ പ്രസിഡന്റ് എം.രാജന്‍, വൈസ് പ്രസിഡന്റ് കെ.സുരേശന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് എം.സാവിത്രി, എസ്.എം.സി ചെയര്‍മാന്‍ വയലില്‍ രാഘവന്‍, പ്രിന്‍സിപ്പാള്‍ ടി.സുമതി, പ്രഥമാധ്യാപകന്‍ കെ.ജയചന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

0Shares