കാണുന്ന സിനിമയ്ക്ക് മാത്രം പണം; കേരള സർക്കാരിൻ്റെ സ്വന്തം ഒ.ടി.ടി സി സ്പേസ് അഭിമാനത്തോടെ ആരംഭം

You are currently viewing കാണുന്ന സിനിമയ്ക്ക് മാത്രം പണം; കേരള സർക്കാരിൻ്റെ സ്വന്തം ഒ.ടി.ടി സി സ്പേസ് അഭിമാനത്തോടെ ആരംഭം

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം അഭിമാനത്തോടെ ഉദ്ഘാടനം. സി- സ്പേസ് എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്‌ച രാവിലെ 9. 30ന് കൈരളി തിയറ്ററിൽ ജനങ്ങൾക്ക് സമർപ്പിക്കുന്നു.

കെ.എസ്.ഡി.എഫ്.സി ക്കാണ് സി- സ്പേസിന്‍റെ നിർവഹണ ചുമതല. പ്ലാറ്റ്ഫോമിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി 60 അംഗ ക്യുറേറ്റർ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ സി- സ്പേസിൽ പ്രദർശിപ്പിക്കൂ.

ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. 35 ഫീച്ചർ ഫിലിമുകളും ആറ് ഡോക്യുമെൻ്റെറികളും ഒരു ഹ്രസ്വചിത്രവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കാണുന്ന സിനിമയ്ക്ക് മാത്രം പണം ഈടാക്കുന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം കൂടിയാവും സി- സ്പേസ്.

ഈടാക്കുന്ന തുകയുടെ പകുതി ലാഭവിഹിതമായി പ്രൊഡ്യൂസർക്ക് നൽകും. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സി- സ്പേസ് ഡൗൺലോഡ് ചെയ്യാനാകും.

0Shares