കളി കാണാം വലുതായി കളറായി; എ.ബി.സി കാസർകോട് ഷോറൂമിലെ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

You are currently viewing കളി കാണാം വലുതായി കളറായി; എ.ബി.സി കാസർകോട് ഷോറൂമിലെ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

കാസർകോട് : ഫിഫ വേൾഡ് കപ്പിൻ്റെ ഭാഗമായി എ.ബി.സി ഗ്രൂപ്പ് കേരളത്തിലെ എ.ബി.സി ഷോറൂമുകളിൽ നടത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു. “കളി കാണാം വലുതായി കളറായി” എന്ന സമ്മാന പദ്ധതിയുടെ കാസർകോട് ഷോറൂമിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ വിതരണം ചെയ്തു.

കാസർകോട് ഷോറൂമിൽ നിന്നുള്ള മുഴുവൻ വിജയികൾക്കുള്ള സമ്മാനങ്ങളും ശനിയാഴ്ച്ച വൈകിട്ട് ബി.സി റോഡിലുള്ള എ.ബി.സി ഷോറൂമിൽ നടന്ന ചടങ്ങിലാണ് വിതരണം ചെയ്തത്. സമ്മാന പദ്ധതിയുടെ വിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് കഴിഞ്ഞ ദിവസം കാസർകോട് സി.ഐ അജിത്ത് കുമാർ നിർവഹിച്ചിരുന്നു.

ഒന്നാം സമ്മാനമായി 70 ഇഞ്ച് എൽ.ഇ.ഡി ടി.വിയും രണ്ടാം സമ്മാനമായി 40 ഇഞ്ച് എൽ.ഇ.ഡി ടി.വിയും മൂന്നാം സമ്മാനമായി 32 ഇഞ്ച് എൽ.ഇ.ഡി ടി.വിയും നൽകി. നാലാം സമ്മാനം മിക്സർ ഗ്രൈൻഡർ 750 വാട്ട്, അഞ്ചാം സമ്മാനം ഗ്യാസ് സ്റ്റോവ് 2 ബി ഗ്ലാസ് ടോപ്പ്, ആറാം സമ്മാനം ഡിന്നർ സെറ്റുമാണ് എ.ബി.സി ഈ പദ്ധതിയിലുടെ വിതരണം ചെയ്തത്.

ഫിഫ വേൾഡ് കപ്പിൻ്റെ മുന്നോടിയായി 2500 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന ഓരോ ഉപഭോക്താവിനും കഴിഞ്ഞ ഒരു മാസക്കാലമായി എ.ബി.സി കൂപ്പൺ നൽകികൊണ്ട് ഈ സമ്മാന പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. കാസർകോട് ഷോറൂമിൽ നടന്ന നറുക്കെടുപ്പിലെ ഒന്നാം സമ്മാനം മുഹമ്മദ് ഷിഫാസ്, രണ്ടാം സമ്മാനം മഞ്ജുനാഥ്, മൂന്നാം സമ്മാനം മഹേഷ്, നാലാം സമ്മാനം അൻസാബ് ഷബീബ്, അഞ്ചാം സമ്മാനം ഹമീദ് ബദ്‌രിയ, ആറാം സമ്മാനം അബ്ദുൽ മുഹീസ് എന്നിവർ അർഹരായി.

സമ്മാനങ്ങൾ വിജയികളും അവരുടെ കുടുംബാഅംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർ മമ്മു ചാല, എ.ബി.സി ഡയറക്ടർമാരായ അൻവർ, അബ്ദുല്ല, എ.ബി.സി മാനേജർ സന്തോഷ് തുടങ്ങിയവരും ഉപഭോക്താക്കളും എ.ബി.സി ജീവനക്കാരും അടക്കം നിരവധിപേർ ചടങ്ങിൽ പങ്കടുത്തു.

0Shares