
ഇത്തവണ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷം എന്നിവയ്ക്ക് മുന്നോടിയായി വ്യാജമദ്യ – മയക്കുമരുന്ന് കടത്തും സംഭരണവും വിതരണവും തടയുന്നതിന് എക്‌സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. ലഹരിക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.

ലഹരി വിരുദ്ധ ഡ്രൈവിനുള്ള ക്രമീകരണങ്ങള്‍ നവംബര്‍ 25 മുതല്‍ തുടങ്ങി. ജനുവരി രണ്ട് വരെയാണ് പ്രത്യേക പരിശോധനകള്‍ നടക്കുക. ഇതിനായി അസി. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി.
