
കേരളത്തിൽ കൂടുതലായി കൊറോണ പടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിനായി സ്വകാര്യ ആശുപത്രികൾസംസ്ഥാന സർക്കാർ താത്കാലികമായി ഏറ്റെടുക്കും. കേരളത്തിലേക്ക് വിദേശത്ത് നിന്നും എത്തുന്നവരെ പരിശോധിക്കാൻ ആശുപത്രികളിലെത്തിക്കുന്ന ചുമതലയും ഇതോടൊപ്പം സംസ്ഥാന സർക്കാർ വഹിക്കും..

വിദേശത്ത്നിന്നും എത്തുന്ന മലയാളികളായ യാത്രക്കാരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി സർക്കാർ കെ.എസ്.ആര്‍.ടി.സി ബസുകൾ ഉപയോഗിക്കും.വടക്കന്‍ ജില്ലകളിലേക്കുള്ള യാത്രക്കാർ മംഗലാപുരം വിമാനത്താവളത്തിൽ എത്തിയാൽ അവരെയും കെ.എസ്.ആര്‍.ടി.സി ബസുകളിൽ ആശുപത്രികളിൽ എത്തിക്കാനാണ് തീരുമാനം.
അതേപോലെ തന്നെ ജില്ലയിലെ കാസർകോട് ഗവൺമെന്റ് കോളേജും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിന്‍റെ കൂടെ പഞ്ചായത്തുകളില്‍ വാർഡുതല ജാഗ്രത സമിതികൾ രൂപികരിക്കും. നിലവില്‍ കേരളത്തിൽ വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശങ്ങളാണ് ഒരുക്കുന്നത്. അവസാനം പുറത്തുവന്ന കണക്കുകള്‍ പ്രകാരം 27 പേർക്കാണ് കേരളത്തില്‍ മാത്രം കൊറോണ സ്ഥിരീകരിച്ചത്.
