തിരയും തീരവും കടലും ആസ്വദിക്കുന്ന പ്രയാഗാ മാർട്ടിൻ; സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാകുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing തിരയും തീരവും കടലും ആസ്വദിക്കുന്ന പ്രയാഗാ മാർട്ടിൻ; സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാകുന്നു

മലയാള സിനിമയില്‍ ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗയെ പിന്നീട് കാണുന്നത് ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ആണ്. തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്.

ആഗസ്റ്റ് ആറിനാണ് നെറ്റ്ഫ്ലിക്‌സ് നവരസ പുറത്തിറക്കിയത്. ഗൗതം വാസുദേവ് മേനോനാണ് ഗിത്താർ കമ്പി മേലെ നിൻഡ്രു സംവിധാനം ചെയ്യുന്നത്. ഇതുവരെ പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാർട്ടിൻ.

https://www.instagram.com/p/CTULg5HB9ys/

ലോക്ക് ഡൗൺ കാലത്ത് തന്‍റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. തിരയും തീരവും കടലും ആസ്വദിക്കുന്ന താരത്തിന്‍റെ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

0Shares