
കൊച്ചി / ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ മുന്നില്‍ നമസ്‌കാരം പറഞ്ഞ് നില്‍ക്കുന്ന ടി.എന്‍ പ്രതാപന്‍ എം.പിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പ്രതാപനെ പരിഹസിച്ച് അഡ്വ. ബി.ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ രംഗത്ത്. ത്രിശൂർ കിടന്ന് ഷോ കാണിക്കുമെങ്കിലും യു.പിയില്‍ ഒക്കെ ചെന്നാല്‍ വിനീത വിധേയന്‍ ആയി നില്‍ക്കുമെന്ന് പ്രതാപൻ്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. ലുലു ഗ്രൂപ്പിൻ്റെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ കഴിഞ്ഞ ദിവസമാണ് തുറന്നത്. ഈ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ടി.എന്‍ പ്രതാപന്‍ എന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് എം.പി ടി.എന്‍.പ്രതാപന്‍ പൊടുന്നനെ മോദീ പ്രേമം അണപൊട്ടിയൊഴുകുന്ന പ്രസംഗവുമായി രംഗത്തെത്തിയതും രാഷ്ട്രീയ പ്രവർത്തകർക്ക് ഇടയിൽ ചർച്ച ആയിരുന്നു. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനെ ആധുനിക രീതിയിൽ പൈതൃക സ്റ്റേഷനാക്കുന്ന പദ്ധതിയെക്കുറിച്ച് വിലയിരുത്തുന്നതിന് നടത്തിയ യോഗത്തിലാണ് ടി.എൻ പ്രതാപൻ എം.പി നരേന്ദ്ര മോദിയെ വാഴ്ത്തി സംസാരിച്ചത്.

തൃശൂരിൽ റെയിൽവേ സ്റ്റേഷനെ പൈതൃക സ്റ്റേഷനാക്കാന്‍ നൂറുകോടിയുടെ ആധുനിക വികസന പദ്ധതികളാണ് റെയില്‍വേ ആലോചിക്കുന്നതെന്നും പറഞ്ഞു.
പാര്‍ലമെന്‍റില്‍ ആവശ്യത്തിനും അനാവശ്യത്തിനും മോദി സര്‍ക്കാരിനെയും നയങ്ങളെയും മന്ത്രിമാരെയും വിമര്‍ശിക്കുന്ന എം.പിയാണ് പ്രതാപന്‍. സ്‌മൃതി ഇറാനിയ്ക്കെതിരെ പാഞ്ഞടുത്തതിന് ലോക് സഭയില്‍ നിന്നും സസ്പെന്‍ഷന്‍റ് ചെയ്യപ്പെട്ട എം.പി ഇപ്പോള്‍ മോദിസര്‍ക്കാരിനെ സ്തുതിക്കുന്നത് കോണ്‍ഗ്രസുകാരില്‍ മാത്രമല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അമ്പരപ്പാണ് ഉളവാക്കിയത്.
