പ്രശസ്ത ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്ത ആത്മഹത്യ ചെയ്ത നിലയില്‍

  • Post category:entertainment / news
  • Reading time:1 min read
You are currently viewing പ്രശസ്ത ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്ത ആത്മഹത്യ ചെയ്ത നിലയില്‍

പ്രശസ്ത ടെലിവിഷന്‍ താരം പ്രേക്ഷ മെഹ്തയെ (25) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹിന്ദിയിലെ പ്രശസ്ത ടി.വി പരിപാടികളായ ക്രൈം പട്രോള്‍, മേരി ദുര്‍ഗ്ഗ, ലാല്‍ ഇഷ്‌ക് എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇന്‍ഡോറിലെ സ്വന്തം വീട്ടില്‍വച്ചാണ് പ്രേക്ഷ ജീവനൊടുക്കിയത്.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് പ്രേക്ഷ ഇന്‍സ്റ്റഗ്രാമില്‍ ഒരുവരി കുറിപ്പ് പങ്കുവെച്ചിരുന്നു. ‘സ്വപ്നങ്ങള്‍ മരിച്ചു പോകുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം’ എന്നാണ് പോസ്റ്റില്‍ താരം കുറിച്ചിരുന്നത്.

ചൊവ്വാഴ്ച രാവിലെ നടിയുടെ പിതാവാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.കുറച്ചു നാളുകളായി ജോലിയുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കങ്ങള്‍ നടി അനുഭവിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.

0Shares