Categories
ശവപ്പറമ്പില്‍ രാത്രി ഒറ്റയ്ക്ക് കഴിയുക, നൂറ് അമ്മമാരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുക, ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി സ്വന്തമാക്കുക; സുശാന്തിന്‍റെ 50 സ്വപ്‌നങ്ങള്‍ ഇവയായിരുന്നു
നമ്മളെല്ലാവരും സ്വപ്നം കാണുന്നവരാണ്. ഇതെല്ലാം നേടിയെടുത്താലും ഇല്ലെങ്കിലും ജീവിതം വലിയൊരു സമ്മാനമാണെന്ന് ഓര്‍ക്കുക.
Trending News





ബോളിവുഡ് താരം സുശാന്ത് രജ്പുത് മരിക്കാനുണ്ടായ കാരണങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്. ഇതിനിടെ സുശാന്തിന്‍റെ ആഗ്രങ്ങളും സ്വപ്‌നങ്ങളും ചികഞ്ഞ് സോഷ്യല്‍ മീഡിയയും. അദ്ദേഹത്തിന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ മുഴുവന്‍ അരിച്ചുപെറുക്കുകയാണ് ആരാധകര്‍. സുശാന്തിന് ഒട്ടേറെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
Also Read

തന്‍റെ ജീവിതകാലത്തില്‍ സഫലമാക്കേണ്ട സ്വപ്നങ്ങളുടെ പട്ടികയാണ് സുശാന്ത് മുമ്പ് പങ്കുവെച്ചിരുന്നത്. ഈ സ്വപ്നത്തില്‍ കുറച്ച് കാര്യം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ടാവാം. ചിലത് അദ്ദേഹം ബാക്കിവെച്ചിട്ടുണ്ടാവും. നമ്മളെല്ലാവരും സ്വപ്നം കാണുന്നവരാണ്. ഇതെല്ലാം നേടിയെടുത്താലും ഇല്ലെങ്കിലും ജീവിതം വലിയൊരു സമ്മാനമാണെന്ന് ഓര്‍ക്കുക. നിങ്ങളെ ആ ജീവിതത്തെ കണ്ടെത്തിയാല്‍, അതില്‍ നിറയെ സന്തോഷം കണ്ടെത്താനും സാധിക്കുമെന്ന് ദര്‍ശന്‍ എന്ന ആരാധകന്‍ കുറിച്ചു.
വിമാനം പറത്താനുള്ള ലൈസന്‍സ് നേടുക, നാസയുടെ വര്‍ക്ക്ഷോപ്പിലേക്ക് നൂറ് കുട്ടികളെ അയക്കുക. അയേണ്‍മാന്‍ ട്രയാത്ലണില്‍ പങ്കെടുക്കുക. റൊണാള്‍ഡോയ്ക്കൊപ്പം ഫുട്ബോള്‍ കളിക്കുക. ശവപ്പറമ്പില്‍ ഒരു രാത്രി ഒറ്റയ്ക്ക് കഴിയുക. ലംബോര്‍ഗിനി വാങ്ങുക. സ്വന്തമായി പുസ്തകം എഴുതുക. ഇടംങ്കൈ കൊണ്ട് ക്രിക്കറ്റ് കളിക്കുക. പരീക്ഷയെഴുതാതെ ബിരുദം നേടുക. നൂറ് അമ്മമാരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി സ്വന്തമാക്കുക. നാസയില്‍ ബഹിരാകാശ പരിശീലനം നേടുക. റോബര്‍ട്ട് ഡൗണി ജൂനിയറിനൊപ്പം അയേണ്‍ മാന്‍ വേഷത്തില്‍ ഒരു സെല്‍ഫി എടുക്കുക എന്നിങ്ങനെയുള്ള ആഗ്രഹങ്ങളാണ് ഇതില്‍ പറയുന്നത്.

Sorry, there was a YouTube error.