
കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം ഇനി എ.ഐ.സി.സിക്ക്. കെ.പി.സി.സി ജനറല്‍ ബോഡി യോഗത്തില്‍ രമേശ് ചെന്നിത്തല പ്രമേയം പാസാക്കി. വി.ഡി. സതീശന്‍, എം.എം. ഹസ്സന്‍, കെ.സി. ജോസഫ്, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഒറ്റവരി പ്രമേയത്തെ പിന്തുണച്ചു.
അധ്യക്ഷനെ നോമിനേറ്റ് ചെയ്യാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയത് ഏകകണ്ഠമായാണെന്ന് ജി .പരമേശ്വര പ്രതികരിച്ചു. 254 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകും.

സംസ്ഥാനത്തെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അംഗങ്ങളുടെ യോഗമാണ് ഇന്ന് ചേര്‍ന്നത്. അധ്യക്ഷനായി കെ. സുധാകരന്‍ തന്നെ തുടരാന്‍ ധാരണയിലെത്തിയിരുന്നു. തുടര്‍ന്നാണ് കെ.പി.സി.സി അധ്യക്ഷനെയും കെ.പി.സി.സി ഭാരവാഹികളേയും എ.ഐ.സി.സി അംഗങ്ങളേയും സോണിയാ ഗാന്ധിക്ക് തീരുമാനിക്കാം എന്ന പ്രമേയം പാസാക്കിയത്.
