
ഇടുക്കി ജില്ലയിൽ കടയിൽ നിന്നും പണം മോഷ്ടിച്ചു എന്ന് ആരോപണം ഉയർന്ന പോലീകാരന് സസ്പെൻഷൻ.പീരുമേട് സ്റ്റേഷനിലെ പോലീസുകാരൻ സാഗർ പി. മധുവിനാണ് സസ്പെൻഷൻ. കഴിഞ്ഞ 24നാണ് സംഭവം.
ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഈ കടയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അന്നു മുതലാണ് ഇയാള്‍ സ്ഥിരം സന്ദര്‍ശകനായത്. പൊലീസുകാരന്‍ വന്നു പോയിക്കഴിഞ്ഞാല്‍ പണപ്പെട്ടിയില്‍ പണം കുറയുന്നതായി സംശയം തോന്നിയ കടയുടമ ഇയാളെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി.

പതിവു പോലെ പണപ്പെട്ടിയില്‍ നിന്ന് 1000 രൂപ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്നാണ് കള്ളനെ കൈയോടെ പിടികൂടിയത്. കടയുടമ പരാതി നല്കാത്തതിനാൽ കേസ് എടുത്തിട്ടില്ല.പോലീസ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് ആണ് സാഗർ.
