ഇമോജികള്‍ ലഹരി മരുന്നിൻ്റെയും കോഡ്; മാതാപിതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ്, മയക്കുമരുന്ന് കേസുകളിലും വിതരണക്കാരും ഉപഭോക്താക്കളും ഇമോജികള്‍ ഉപയോഗിച്ച്‌ ആശയവിനിമയ കണ്ടെത്തൽ

You are currently viewing ഇമോജികള്‍ ലഹരി മരുന്നിൻ്റെയും കോഡ്; മാതാപിതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ്, മയക്കുമരുന്ന് കേസുകളിലും വിതരണക്കാരും ഉപഭോക്താക്കളും ഇമോജികള്‍ ഉപയോഗിച്ച്‌ ആശയവിനിമയ കണ്ടെത്തൽ

ഇമോജികള്‍ ലഹരി മരുന്നിൻ്റെ കോഡ്; മാതാപിതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ്, മയക്കുമരുന്ന് കേസുകളിലും വിതരണക്കാരും ഉപഭോക്താക്കളും ഇമോജികള്‍ ഉപയോഗിച്ച്‌ ആശയവിനിമയ കണ്ടെത്തൽ

മയക്കുമരുന്നുകളുടെ കോഡുകളായി ഇമോജികള്‍ ഉപയോഗിക്കുന്നതായി പൂനെ പോലീസ്. അടുത്തിടെ നടന്ന മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തില്‍ ആണ് ഇക്കാര്യം വ്യക്തമായതെന്നും പോലീസ് അറിയിച്ചു. വിതരണക്കാരും ഉപഭോക്താക്കളും ഇതില്‍ പ്രത്യേകിച്ച്‌ കൗമാരക്കാര്‍ മയക്കുമരുന്നിനെ കുറിച്ച്‌ ആശയവിനിമയം നടത്താൻ ആണ് ഈ കോഡുകള്‍ ഉപയോഗിക്കുന്നത്.

ഓരോ മയക്കുമരുന്നുകളും പ്രത്യേക ഇമോജികള്‍ ഉപയോഗിച്ചാണ് ഇവര്‍ സൂചിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് കുട്ടികളുടെ ഫോണിലെ ഇത്തരം ഇടപെടലുകളെ കുറിച്ച്‌ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൂനെ പോലീസ് ട്വിറ്ററിലൂടെ നിര്‍ദ്ദേശം നല്‍കി.

ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ ബോധവല്‍ക്കരണത്തിൻ്റെ ഭാഗമായാണ് പൂനെ പോലീസ് ഈ ട്വീറ്റ്‌ പങ്കുവെച്ചത്. അതേസമയം ഈ വര്‍ഷം ജനുവരിഒന്ന് മുതല്‍ പൂനെ സിറ്റി പോലീസ് പിടികൂടിയ 58 മയക്കുമരുന്ന് കേസുകളില്‍ കഞ്ചാവ്, മെഫെഡ്രോണ്‍, കൊക്കെയ്ൻ, ഹാഷിഷ്, പോപ്പി ഹസ്‌ക്, ഒപ്പിയം, കാത്ത എഡുലിസ്, എം.ഡി.എം.എ (എക്സ്റ്റസി), ബ്രൗണ്‍ ഷുഗര്‍, മാജിക് മഷ്റൂം എന്നിങ്ങനെ അറിയപ്പെടുന്ന വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് വസ്‌തുക്കളാണ് ഉള്‍പ്പെട്ടിട്ടുള്ളത് . ഇതിന് പുറമേ 7.28 കോടി രൂപയുടെ ഹാഷിഷ് ഓയിലും എല്‍.എസ്.ഡിയും പോലീസ് പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട 82 പ്രതികളാണ് പോലീസിൻ്റെ പിടിയിലായത്.

”മിക്ക മയക്കുമരുന്ന് കേസുകളിലും വിതരണക്കാരും ഉപഭോക്താക്കളും പ്രത്യേകിച്ച്‌ കൗമാരക്കാര്‍ ഇമോജികള്‍ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയത് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ ഫോണുകളിലെ പ്രത്യേക ഇമോജികളിലൂടെ മയക്കുമരുന്നുകളുടെ ആവശ്യവും വിതരണവും സൂചിപ്പിക്കുന്ന തരത്തിലുള്ള ആശയ വിനിമയങ്ങളാണ് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ കുട്ടികളുടെ ഫോണിലെ ഇത്തരം ഇടപെടലുകളെക്കുറിച്ച്‌ ജാഗ്രത പുലര്‍ത്താൻ മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.” പൂനെ പോലീസ് ആന്റി നാര്‍ക്കോട്ടിക് സെല്ലിലെ ഇൻസ്പെക്ടര്‍ വിനായക് ഗെയ്ക്വാദ് പറഞ്ഞു.

അതേസമയം വിതരണക്കാരും ഉപയോക്താക്കളും തമ്മിലുള്ള കോഡുകളായി ഇമോജികള്‍ ഉപയോഗിക്കുന്നത് ലോകമെമ്പാടുമുള്ള അന്വേഷണ ഏജൻസികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കഞ്ചാവ്, കൊക്കെയ്ൻ, എം.ഡി.എം.എ (എക്സ്റ്റസി), മാജിക് മഷ്റൂം, മെത്താംഫെറ്റാമൈൻ, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നുകളുടെ ഇമോജി കോഡുകള്‍ കണ്ടെത്തിയതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ പുനെയില്‍ നിന്ന് ട്രാൻക്വിലൈസര്‍ അല്‍പ്രാസോളം (സനാക്സ് ) പിടികൂടിയിട്ടില്ലെങ്കിലും ഇതിനായുള്ള ഇമോജി കോഡുകളും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

കൂടാതെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത 58 കേസുകളില്‍ നിന്നായി 77.83 ലക്ഷം രൂപ വിലമതിക്കുന്ന 385 കിലോഗ്രാം കഞ്ചാവ്, 3.754 കോടി രൂപ വിലമതിക്കുന്ന 1.874 കിലോഗ്രാം മെഫെഡ്രോണ്‍, 40.35 ലക്ഷം രൂപ വിലവരുന്ന 201.4 ഗ്രാം കൊക്കെയ്ൻ, 76,000 രൂപ വിലമതിക്കുന്ന 5 കിലോഗ്രാം പോപ്പി ഹസ്ക് , 8.34 ലക്ഷം രൂപ വിലമതിക്കുന്ന 417 ഗ്രാം ഒപ്പിയം, 7 ലക്ഷം രൂപ വിലമതിക്കുന്ന കാത്ത എഡുലിസ, 1.18 കോടി രൂപ വിലമതിക്കുന്ന 42.295 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുകള്‍, 40.33 ലക്ഷം രൂപ വിലമതിക്കുന്ന 336 ഗ്രാം ബ്രൗണ്‍ ഷുഗര്‍, ഒരു ലക്ഷം രൂപ വിലമതിക്കുന്ന മാജിക് മഷ്റൂം, 3.9 ലക്ഷം രൂപ വിലമതിക്കുന്ന 29 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് പോലീസ് പിടികൂടിയിട്ടുള്ളത്.

0Shares