ലഹരിക്കെതിരെ പോലീസ് ബോധവൽക്കരണം; സൗഹാർദ്ദ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

You are currently viewing ലഹരിക്കെതിരെ പോലീസ് ബോധവൽക്കരണം; സൗഹാർദ്ദ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

കാസർകോട്: പോലീസിൻ്റെ നേതൃത്വത്തിൽ ലഹരി ബോധവൽക്കരണത്തിനായുള്ള ക്രിക്കറ്റ് ടൂർണ്ണമെൻറിന് തുടക്കമായി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റിൻ്റെ ഉദ്ഘാടനം കാസർകോട് മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.എം മുനീർ നിർവ്വഹിച്ചു. ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി.

സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ സുധാകരൻ, കെ.സി.എ മെമ്പർ ടി.എം ഇക്ബാൽ, എസ്.ഐ അജിത.കെ എന്നിവർ സംസാരിച്ചു. കാസർകോട് സർക്കിൾ ഇൻസ്‌പെക്ടർ പി.അജിത്ത് കുമാർ സ്വാഗതവും എ.എസ്.ഐ ഉമേശൻ നന്ദിയും പറഞ്ഞു. പവർ ഹിറ്റേഴ്സ് വിദ്യാനഗറും ലയൺസ് അമ്പലത്തറയും മാറ്റുരച്ച ആദ്യ മൽസരത്തിൽ ലയൺസ് അമ്പലത്തറ വിജയിച്ചു.

0Shares