കേരള കര്‍ണ്ണാടക അതിര്‍ത്തി പഞ്ചായത്തായ ദേലമ്പാടിയിൽ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കര്‍മ്മനിരതരായി പോലീസ്

  • Post category:local news
  • Reading time:1 min read
You are currently viewing കേരള കര്‍ണ്ണാടക അതിര്‍ത്തി പഞ്ചായത്തായ ദേലമ്പാടിയിൽ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കര്‍മ്മനിരതരായി പോലീസ്

കാസർകോട്: കാറഡുക്ക ബ്ലോക്കിന്‍റെ മിക്ക പഞ്ചായത്തുകളിലും വനപാതകള്‍ക്കുള്ളിലുള്ള ബൂത്തുകളുണ്ട്. ഇതില്‍ പലതും പ്രശ്‌നബാധിത ബൂത്തുകളാണ്. കേരള കര്‍ണ്ണാടക അതിര്‍ത്തി പഞ്ചായത്തായ ദേലമ്പാടിയിലെ 18 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ജോലിക്കായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.

ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് സുരക്ഷിതമാക്കേണ്ട ചുമതല ഇവര്‍ക്കാണ്. കുന്നും മലയും നിറഞ്ഞ കാനന പാതയിലൂടെ കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവര്‍ സേവനമനുഷ്ടിക്കുന്നത്. എല്ലാ ബൂത്തുകളും സന്ദര്‍ശിക്കുന്നതിനൊപ്പം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആവശ്യമുള്ള അത്രയും തവണ ഇവര്‍ ഈ പാതകള്‍ താണ്ടണം. അഡൂര്‍, പാണ്ടി, മല്ലമ്പാറ, കാട്ടിപ്പാറ, ബളവന്തടുക്ക, തായലടുക്കം തുടങ്ങി വിവിധ ബൂത്തുകളില്‍ ഇവരുടെ സേവനമുണ്ട്.

കൃത്യമായ റോഡുകള്‍ ഇല്ലാത്ത വനപാതയില്‍ കുറ്റിക്കോലിലെ പരിചയ സമ്പന്ന നായ ജീപ്പ് ഡ്രൈവര്‍ രതീഷാണ് പോലീസുകാരുടെ ഡ്രൈവര്‍. കാസര്‍കോട് കോസ്റ്റല്‍ പോലീസ് എസ്.ഐ ആനന്ദന്‍ ആദൂര്‍ സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍, വീഡിയോ ഗ്രാഫര്‍ തുടങ്ങിയവരാണ് ഈ ടീമിലുള്ളത്.

0Shares