വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പുമായി കാസർകോട് ജനമൈത്രി പോലീസും എൽത്ത് കെ.ഡി.സി ലാബും

  • Post category:health / local news
  • Reading time:1 min read
You are currently viewing വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പുമായി കാസർകോട് ജനമൈത്രി പോലീസും എൽത്ത് കെ.ഡി.സി ലാബും

കാസർകോട്: ജനമൈത്രി പോലീസും എൽത്ത് കെ.ഡി.സി ലാബിൻ്റെയും സഹകരണത്തിൽ വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തെരുവത്ത് ഉബൈദ് ലൈബ്രറിയിൽ വെച്ചായിരുന്നു ക്യാമ്പ്. കാസർകോട് സി.ഐ അജിത്ത് കുമാർ ഉദ്‌ഘാടനം ചെയ്തു. ഡോ. ഷെരിഫ് അഹമ്മദ് (MD Physician Specialist in Diabetology) ക്യാമ്പിന് നേതൃത്വം നൽകി.

കാസർകോട് നഗരസഭ കൗൺസിലർമാരായ സഫിയ മൊയ്‌ദീൻ, ഹസിന നൗഷാദ്, സക്കിന മൊയ്‌ദീൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കൃപേഷ് എം.വി, സന്തോഷ്‌, ഗീഷ്മ, ബെക്സി എന്നിവർ സംബന്ധിച്ചു. നിരവധി വയോജനങ്ങൾ ക്യാമ്പിൽ എത്തിയിരുന്നു.

0Shares