ഇന്ത്യയുടെ കായിക ശൗര്യത്തിൻ്റെ മിന്നലാട്ടം ലോകം നിങ്ങളുടെ മികവില്‍ ദര്‍ശിച്ചു; സാനിയക്ക് പ്രധാനമന്ത്രി മോദിയുടെ കത്ത്

  • Post category:sports
  • Reading time:1 min read
You are currently viewing ഇന്ത്യയുടെ കായിക ശൗര്യത്തിൻ്റെ മിന്നലാട്ടം ലോകം നിങ്ങളുടെ മികവില്‍ ദര്‍ശിച്ചു; സാനിയക്ക് പ്രധാനമന്ത്രി മോദിയുടെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ അഭിനന്ദന കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ച് അടുത്തിടെ വിരമിച്ച ഇന്ത്യയുടെ ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സ. സാനിയയെ മുക്തകണ്ഠം പ്രശംസിക്കുന്ന നരേന്ദ്ര മോദി സ്പോർട്സിൽ കരിയര്‍ ആഗ്രഹിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് ടെന്നീസ് താരത്തിൻ്റെ നേട്ടങ്ങളെന്ന് വ്യക്തമാക്കുന്നു.

‘ഇന്ത്യയുടെ കായിക ശൗര്യത്തിൻ്റെ മിന്നലാട്ടം ലോകം നിങ്ങളുടെ മികവില്‍ ദര്‍ശിച്ചു. നിങ്ങള്‍ കളിക്കാനാരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ടെന്നീസ് ഭൂമിക വളരെ വ്യത്യസ്തമായിരുന്നു. കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ടെന്നിസിലേക്ക് കടന്നു വരാമെന്നും മികവ് പ്രകടിപ്പിക്കാമെന്നും നിങ്ങള്‍ തെളിയിച്ചു,’ പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു.

‘ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്നതാണ് ഏറ്റവും വലിയ അഭിമാനമെന്ന് നിങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ അഭിമാനമാണ് നിങ്ങള്‍. നിങ്ങളുടെ ഓരോ വിജയവും ഇന്ത്യക്കാരുടെയും ഹൃദയവും മനസും സന്തോഷം കൊണ്ട് നിറച്ചു,’ മോദി പറഞ്ഞു.

പ്രചോദനാത്മകമായ കത്തിന് സാനിയ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. കഴിവിനൊത്ത് ഇന്ത്യയെ പ്രതിനിധാനം ചെയ്യാനായതില്‍ അങ്ങേയറ്റം അഭിമാനമുണ്ട്. ഇനിയും ഇന്ത്യക്ക് അഭിമാനം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്, സാനിയ പ്രതികരിച്ചു.

0Shares