
രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി നിര്‍ദേശിച്ച ലോക് ഡൗണ്‍ എല്ലാവരും ഗൗരവമായി എടുക്കണമെന്ന് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം പാലിക്കുമെന്ന് ഉറപ്പ് വരുത്താന്‍ നടപടി ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വയം രക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നാണ് അഭ്യര്‍ത്ഥന. ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളെ എഴുപത്തഞ്ച് ജില്ലകളില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശിച്ചിരുന്നു.
അവശ്യ സര്‍വ്വീസുകള്‍ മാത്രം നിലനിര്‍ത്തി പരമാവധി ആളുകളെ വീടുകളില്‍ തന്നെ നിലനിര്‍ത്താനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
