ലോക്ക് ഡൌൺ വിരസതയകറ്റാന്‍ ചീട്ട് കളി; ഒടുവിൽ കൊവിഡ് ബാധിച്ചത് 40 പേര്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ലോക്ക് ഡൌൺ വിരസതയകറ്റാന്‍ ചീട്ട് കളി; ഒടുവിൽ കൊവിഡ് ബാധിച്ചത് 40 പേര്‍ക്ക്

ലോക്ക്ഡൗണില്‍ വിരസതയകറ്റാന്‍ ചീട്ടുകളി നടത്തി 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ രണ്ട് സംഭവങ്ങളിലായാണ് 40 പേര്‍ക്ക് രോഗം പകര്‍ന്നത്. കൃഷ്ണലങ്ക പ്രദേശത്ത് ചുറ്റുമുള്ളവരെയും കൂട്ടി കൊവിഡ് ബാധിതനായ ട്രക്ക് ഡ്രൈവറാണ് ചീട്ടുകളിച്ചത്.

സ്ത്രീകള്‍ ‘തംബോല’യും കളിച്ചു. ഇതോടെ ഇവിടെ മാത്രം 24 പേരിലേക്ക് അസുഖം പകര്‍ന്നതായി ജില്ല കലക്ടര്‍ എ. മുഹമ്മദ് ഇല്യാസ് പറഞ്ഞു. സമീപ പ്രദേശമായ കാര്‍മിക നഗറിലും സമാന സംഭവമുണ്ടായി. ട്രക്ക് ഡ്രൈവര്‍ ഇവിടെയും ആളെക്കൂട്ടി ചീട്ടുകളിച്ചു. 15 പേര്‍ക്കാണ് രോഗം ബാധിച്ചത്. സാമൂഹിക അകലം പാലിക്കാതെയാണ് ചീട്ടുകളിച്ചതെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. ജനങ്ങള്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

0Shares