
പ്ലാസ്റ്റിക് ഉപയോഗവും അവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതകളും വലുതാണ്. പല രീതിയിൽ ഇവ സംസ്കരിക്കാൻ കഴിയും. എന്നാൽ എല്ലാ രീതിയും അത്ര പ്രചാരത്തിൽ ഇല്ല. ഇപ്പോഴിതാ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സദിവാര ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതയ്‌ക്ക് ഉതകുന്ന നൂതന ആശയം മുന്നോട്ട് വെച്ചിരിക്കുകയാണ്.
പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നവർക്ക് സ്വർണ നാണയം വാഗ്ദാനം ചെയ്തിരിക്കുകയാണ് പഞ്ചായത്ത്. ‘പ്ലാസ്റ്റിക് കൊടുക്കൂ സ്വർണം എടുക്കൂ’ എന്ന പേരിലാണ് പ്ലാസിറ്റിക് നിർമാർജന ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത് പ്രകാരം 20 ക്വിന്റലിൽ അധികം പ്ലാസ്റ്റിക് നൽകുന്നവർക്ക് പഞ്ചായത്ത് സ്വർണ നാണയം നൽകും. റോഡുകളിലും തെരുവുകളിലുമായി പ്ലാസ്റ്റിക് കൂമ്പാരങ്ങൾ അനവധിയായിരുന്നു. നിലവിൽ പദ്ധതി നിലവിൽ വന്നതിന് ശേഷം ശുചീകരണത്തിൻ്റെ ഭാഗമായി ശേഖരിക്കുന്ന എല്ലാ പ്ലാസ്റ്റിക്കുകളും പഞ്ചായത്ത് അംഗങ്ങൾക്ക് കൈമാറുകയാണ് പതിവ്. പദ്ധതി വിജയിച്ചിരിക്കുന്നതിനാൽ കേന്ദ്ര ഭരണ പ്രദേശത്തെ എല്ലാ ഗ്രാമങ്ങളിലും പദ്ധതി ആവിഷ്‌കരിക്കാനാണ് സർക്കാർ ലക്ഷ്യം വയ്‌ക്കുന്നത്.
പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം മാലിന്യക്കൂമ്പാരങ്ങൾ, നദികൾ, റോഡുകൾ എന്നിവയിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാൻ പ്രദേശവാസികൾ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചതായും സദിവാര യൂത്ത് ക്ലബ് പ്രസിഡന്റ് ഷക്കീൽ വാനി പറഞ്ഞു.
