
കേരളം പ്രത്യേക രാജ്യമാണെന്നും അതിന്‍റെ രാജാധിരാജൻ താനെന്നുമാണു പിണറായി വിജയൻ ധരിച്ചിരിക്കുന്നതെന്ന് എൻ.ഡി.എ സംസ്ഥാന കൺവീനറും കാട്ടാക്കടയിലെ സ്ഥാനാർത്ഥിയുമായ പി.കെ.കൃഷ്ണദാസ്.

കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിനു പീറക്കടലാസിന്‍റെ പോലും വിലയില്ല. സ്വർണക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി തന്നെയാണു പ്രധാനമന്ത്രിക്കു കത്തെഴുതിയത് .
അന്വേഷണം മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും എതിരാണെന്നു കണ്ടപ്പോഴാണ് ഇഡിക്കെതിരെ തിരിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ അധോലോക ബന്ധം സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞെന്നും. ഇനി രക്ഷപ്പെടാനാണു ശ്രമമാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
