
കാസർകോട്: കേരള സര്‍ക്കാരിന്‍റെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ കാസര്‍കോട് ജില്ലയില്‍ പിലിക്കോട്, കുമ്പള പഞ്ചായത്തുകൾക്ക്ന് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരം.

2025 ഓടുകൂടി സംസ്ഥാനം പൂര്‍ണ്ണമായും ക്ഷയരോഗ വിമുക്തമാക്കുന്നതിന്‍റെ മുന്നോടിയായി പിലിക്കോട് പഞ്ചായത്ത് പരിധിയില്‍ രണ്ടു വര്‍ഷമായി അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രോഗം ബാധിച്ചിട്ടില്ല എന്നും മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം തുടര്‍ച്ചയായി ഉണ്ടായിട്ടില്ല തുടങ്ങിയ നേട്ടങ്ങള്‍ കൈവരിച്ചതിനാണ് അംഗീകാരം.
ക്ഷയരോഗം നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ആദ്യപടിയായി കാണുന്ന 2020 ഓടുകൂടി ക്ഷയ രോഗ മരണം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷയരോഗ ബാധയുള്ളവരെ കണ്ടെത്തുവാനുള്ള പുതിയ കഫപരിശോധന രീതിക്കായി വളണ്ടിയര്‍മാരെ പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സിബിനാറ്റ് പരിശോധനാരീതി ഏറ്റവും ശാസ്{തീയമാണ് എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഈ നേട്ടം കൈവരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരെയും മറ്റും പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ അഭിനന്ദിച്ചു .
ആരോഗ്യ വകുപ്പ്മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാക്ഷ്യപ്പെടുത്തിയ പ്രശംസാപത്രം ജില്ലാ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ സി. സുകുമാരന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരന്‍ മാസ്റ്റര്‍ക്ക് കൈമാറി.വൈസ് പ്രസിഡന്റ് ടി.വി. ശൈലജ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ ഓമന.ടി, സെക്രട്ടറി രമേശന്‍ .കെ ജെ.എച്ച് ഐമാരായ സി.വി.സുരേശന്‍, വിനോദ് ടി എന്നിവര്‍ പങ്കെടുത്തു.

ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചര്‍, പ്രിന്‍സിപ്പള്‍ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഡെ എന്നിവര്‍ ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റ് ജില്ലാ ക്ഷയരോഗ സെന്റര്‍ മുഖേനയാണ് കുമ്പള ഗ്രാമപഞ്ചായത്തിനു ലഭിച്ചത്. ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസിഡന്റ് കെ. എല്‍ പുണ്ഡരികാക്ഷ കുമ്പള സി.എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. ദിവാകര റൈക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.
പുരസ്‌ക്കാരം ലഭിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച ആരോഗ്യ പ്രവര്‍ത്തകരെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ .കെ ആരിഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുരളീധര യാദവ്, സുരേഷ് ഭണ്ഡാരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബഗട്ടി, കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്റഫ്, പി.എച്ച്എന്‍ സൂപ്പര്‍വൈസര്‍ ജൈനമ്മ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിവേക് എന്നിവര്‍ സംസാരിച്ചു.
