
കാസര്‍കോട്: കോവിഡ് 19 പശ്ചാത്തലത്തില്‍ ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളോടു കൂടിയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിട്ടു.

ഈ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മറ്റ് അവശ്യ സര്‍വ്വീസുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളു. കോവിഡ്-19 കണ്‍ടെയ്ന്‍മെന്റ് ഇളവുകളുടെ ഭാഗമായി ഫോട്ടോ സ്റ്റുഡിയോകള്‍ ഡി കാറ്റഗറി പ്രദേശങ്ങളില്‍ ഒഴികെ അനുവദനീയമായ ദിവസങ്ങളില്‍ തുറക്കാവുന്നതാണ്.
എ കാറ്റഗറി പ്രദേശങ്ങളില്‍ എല്ലാ ദിവസവും ബി കാറ്റഗറി പ്രദേശങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും സി കാറ്റഗറി പ്രദേശങ്ങളില്‍ വെള്ളിയാഴ്ച മാത്രവും രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തിക്കാം.
