രാജ്യത്തിന്‍റെ 75ആം സ്വാതന്ത്രദിനം ആഘോഷിച്ച് പി.ബി.എം സ്കൂള്‍; അൻഷിഫ അർഷാദ് പതാക ഉയർത്തി

You are currently viewing രാജ്യത്തിന്‍റെ 75ആം സ്വാതന്ത്രദിനം ആഘോഷിച്ച്  പി.ബി.എം സ്കൂള്‍; അൻഷിഫ അർഷാദ് പതാക ഉയർത്തി

നെല്ലിക്കട്ട/ കാസര്‍കോട്: രാജ്യത്തിന്‍റെ 75ആം സ്വാതന്ത്രദിനം പി.ബി.എം. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. ചെങ്കള പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ അൻഷിഫ അർഷാദ് പതാക ഉയർത്തി. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ സംഘടിപ്പിക്കും.

സ്കൂൾ മാനേജർ ഇ. അബൂബക്കർ ഹാജി, സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം, പി. ടി. എ പ്രസിഡന്റ് ബി. കെ മുഹമ്മദ് കുഞ്ഞി ഹാജി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം. എ മക്കാർ മാസ്റ്റർ, പി. ടി. എ മെമ്പർമാരായ പുരുഷോത്തമൻ നായർ, ഇബ്രാഹിം കായർ കൊച്ചി, സ്കൂൾ അധ്യാപകരായ ജയരാജൻ മാസ്റ്റർ ,മണികണ്ഠൻ മാസ്റ്റർ, പ്രദീപ് മാസ്റ്റർ ഏലിയാമ്മ ടീച്ചർ, സിന്ധു ടീച്ചർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

0Shares