
കാസർകോട്: പട് ല ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ യു.പി വിഭാഗം സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എ. പി. ജെ അബ്ദുൽ കലാം ഓർമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു . ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കലാമിൻ്റെ വേഷം അണിഞ്ഞുകൊണ്ട് വിവിധ ക്ലാസുകളിലെ വിദ്യാർഥികൾ ക്ലാസ്സ് മുറികളിൽ എത്തി വിദ്യാർത്ഥികളോട് സംവദിച്ചത് ഏറെ കൗതുകകരമായി. കലാം ജീവചരിത്രം വീഡിയോ പ്രദർശനം, റോക്കറ്റ് നിർമാണം, സ്മരണാഞ്ജലി, ക്വിസ്, കൊളാഷ് നിർമ്മാണം,പോസ്റ്റർ രചന തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ചടങ്ങിൽ പ്രധാനാധ്യാപകൻ പി. ആർ. പ്രദീപ്,സ്റ്റാഫ് സെക്രട്ടറി യു. പ്രദീപ് കുമാർ, ലിജിന പി. വി, ആശബാബു,എ.എസ്.എൻ പ്രസാദ്, രഞ്ജീഷ്, ഹിമ രതീഷ് , ഷാനി കെ ആർ, ശ്വേത കുമാരി കെ.ആരിഫ്, എന്നിവർ സംസാരിച്ചു.
