റെയിൽമൈത്രി പോലീസിന് കാസറഗോഡ് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ അവാർഡ്

  • Post category:local news / news
  • Reading time:1 min read
You are currently viewing റെയിൽമൈത്രി പോലീസിന് കാസറഗോഡ് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ അവാർഡ്

കാസറഗോഡ്: യാത്രക്കാർക്കുള്ള മികച്ച സേവനങ്ങൾക്കും വേറിട്ട മാനുഷിക സമീപന രീതികൾക്കും പേരുകേട്ട കാസറഗോഡ് റെയിൽമൈത്രി പോലീസിന്, കാസറഗോഡ് റെയിൽവേ പാസ്സഞ്ചർസ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനത്തിൽ അവാർഡ് നൽകി ആദരിച്ചു. കാസറഗോഡ് റെയിൽവേ സ്റ്റേഷനിലെ എല്ലാ വകുപ്പുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും എല്ലാവരും അവാർഡിന് പരിഗണിക്കപ്പെടാൻ അർഹതയുള്ളവരാണെന്നും റെയിൽമൈത്രി പോലീസിൻ്റെ പ്രവർത്തനങ്ങൾ തങ്ങളുടെ ഡ്യൂട്ടി സമയങ്ങൾക്കും അപ്പുറമായത് കൊണ്ടും കൂടുതൽ മാനുഷിക പരിഗണന നൽകും വിധമാമാണെന്നും തുടർന്നുള്ള ദിവസങ്ങളിൽ ഇത്തരം ചടങ്ങുകൾ പ്രതീക്ഷിക്കാമെന്നും കാസറഗോഡ് റെയിൽമൈത്രി പോലീസ് സ്റ്റേഷന് ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് അവാർഡ് സമ്മാനിച്ചുകൊണ്ട് പാസ്സഞ്ചർസ് അസോസിയേഷൻ പ്രസിഡന്റ്‌ ആർ. പ്രശാന്ത് കുമാർ പറഞ്ഞു. അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് എ.എസ്.ഐ പ്രകാശ് നന്ദി പറഞ്ഞു. ചടങ്ങിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലക്ഷ്മി ദേവി, ആർ.പി.എഫ് ഓഫിസർ വിനോജ്, റെയിൽമൈത്രി പോലീസ് മഹേഷ്‌ കുമാർ, പാസ്സഞ്ചർസ് അസോസിയേഷൻ ഭാരവാഹികളായ അൻവർ ടി.ഇ, കെ.എ അബ്ദുൽ മജീദ് മഞ്ചേശ്വരം, ബബ്ള അബ്ദുൽ ലത്തീഫ്, സുബൈർ, സത്താർ തളങ്കര, ഷഫീഖ് തെരുവത്ത്, ഷൈനി ലാബ്, പിന്റു ദാസ്, മുഹമ്മദ്‌ ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും സെക്രട്ടറി അറഫാത്ത് തായലങ്ങാടി നന്ദിയും പറഞ്ഞു.

0Shares