ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്‍റെ വേനല്‍ ഡബ്ല്യൂ. സി. സി; വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി നടി പാര്‍വ്വതി

  • Post category:entertainment
  • Reading time:1 min read
You are currently viewing ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്‍റെ വേനല്‍ ഡബ്ല്യൂ. സി. സി; വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി നടി പാര്‍വ്വതി

ഡബ്ല്യൂ.സി.സി എന്ന് എഴുതിയ ചിത്രം കവര്‍ ചിത്രമാക്കി കൊണ്ടാണ് പാര്‍വതി വിവാദങ്ങളോട് പ്രതികരിച്ചത്. “ശീതകാലത്തിന്‍റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്‍റെ ഉള്ളിലെ ആരാലും കീഴ്പ്പെടുത്താനാകാത്ത വേനലിനെ ഞാന്‍ കണ്ടെത്തിയത് ഇതാണ് എന്‍റെ സന്തോഷം. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്‍റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന് എന്ന ആല്‍ബര്‍ട്ട് കാമുവിന്‍റെ വരികള്‍ പാര്‍വതി പോസ്റ്റ് ചെയ്തു.

ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്‍റെ വേനല്‍ ഡബ്ല്യൂ.സി.സി എന്നും പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍വ്വതിക്കെതിരെയും ഡബ്ല്യു.സി.സിക്കെതിരെയും ആരോപണവുമായി സംവിധായിക വിധു വിന്‍സെന്റ് രംഗത്ത് എത്തിയിരുന്നു.

സ്റ്റാന്‍ഡ് അപ് സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നടി പാര്‍വ്വതിയെ സമീപിച്ച സമയങ്ങളില്‍ അവര്‍ തന്നെ അപമാനിച്ചുവെന്നും വിധുവിന്‍സെന്റ് ആരോപിച്ചു. ഡബ്ല്യു.സി.സി വിട്ട് പോരുന്നതുമായി ബന്ധപ്പെട്ട് സംഘനയ്ക്കെഴുതിയ കത്തും സംവിധായിക പരസ്യപ്പെടുത്തിയിട്ടുണ്ട്.

0Shares