
കാസർകോട്: ജനറൽ ആശുപത്രിയിലെ സെക്കൻററി പാലിയേറ്റീവ് യൂണിറ്റിന്‍റെ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് നഗരസഭാ ചെയർമാൻ അഡ്വ. വി. എം മുനീർ പറഞ്ഞു. കാസർകോട് നഗരസഭ ഗവർണമെന്റ് ജനറൽ ആശുപത്രിയിൽ സെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റിന്‍റെ ആഭിമുഘ്യത്തിൽ പാലിയേറ്റീവ് ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ലിംഫ്ഡിമാ സംഗമവും കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടർ ഷെമീമ തൻവീർ. സ്വാഗതം പറഞ്ഞു. സൂപ്രണ്ട്ഡോക്ടർ രാജാറാം അധ്യക്ഷത വഹിച്ചു.ഡപ്യൂട്ടി ഡി. എം. ഒ ഡോ മനോജ്, ഡപ്യൂട്ടി സുപ്രണ്ട് ഗീത ഗുരുദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, ഡോക്ടർ സാഹിദ്, നഴ്സിങ് സുപ്രണ്ട് സ്‌നിഷി,ഡോക്ടർ ജനർധന നായിക്, എന്നിവര്‍ സംബന്ധിച്ചു. തുടർന്ന് കിറ്റ് വിതരണവും കാൻസറും കോവിഡും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സും നടന്നു. നിഷിതനാരായണൻ .മാഹിൻ കുന്നിൽ, ഫാത്തിമ താഹ, കെ. കെ സുസ്മിത തുടങ്ങിയവർ നേതൃത്വം നൽകി.
