
കാസർകോട്: സി.എച്ച്. സെൻ്ററിൻ്റെ മുഖ്യ രക്ഷാധികാരിയും ചന്ദ്രിക ഡയറക്ടറും മത സാമൂഹ്യ വിദ്യഭ്യാസ ജീവകാരണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജിയെ അനുസ്മരിക്കുന്നതിനായി കാസർകോട് സി.എച്ച്. സെൻറർ സർവ്വകക്ഷി അനുസ്മരണപരിപാടി സംഘടിപ്പിക്കുന്നു.

ഡിസംമ്പർ 27ന് വൈകുന്നേരം 3.30 മണിക്ക്കാസർകോട് സിറ്റി ടവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്,എം.രാജഗോപാൽ ,മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർസി.ടി.അഹമ്മദലി
ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസൽ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രികാന്ത് എന്നിവർ സംബന്ധിക്കും.

ഇത് സംബന്ധിച്ച് ചേർന്ന സി.എച്ച്. സെൻ്റർ മാനേജിംഗ് കമ്മിറ്റിയോഗത്തിൽ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരിം സിറ്റി ഗോൾഡ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മാഹിൻ കേളോട്ട് സ്വാഗതം പറഞ്ഞു.
സി .ടി .അഹമ്മദലി, ടി.ഇ. അബ്ദുല്ല, എൻ.എ അബൂബക്കർ ഹാജി, എ. അബ്ദുൽ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി എന്നിവർ പ്രസംഗിച്ചു.
