
മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് ചോർന്നു. അപകടത്തിൽ 22 കോവിഡ് രോഗികൾ മരിച്ചു. നാസിക്കിലെ സക്കീർഹുസൈൻ ആശുപത്രിയിലാണ് ഓക്സിജൻ ചോർച്ച ഉണ്ടായത്. ടാങ്കിലേക്ക് ഓക്സിജൻ നിറക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറാണ് അപകടകാരണം.

സംഭവത്തോടെ ആശുപത്രിയിൽ ഓക്സിജൻ വിതരണം അരമണിക്കൂറോളം തടസ്സപ്പെട്ടു. അതേസമയം വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കോവിഡ് രോഗികളാണ് മരിച്ചത്. ഓക്സിജൻ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളിൽ 30 പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
