വിദ്യാർത്ഥികളുടെ സാഹിത്യ സംഗമം സംഘടിപ്പിച്ചു; സ്‌കൂളുകളിലെ മാലിന്യ നിർമ്മാർജ്ജന അംബാസഡർമാരെ പ്രഖ്യാപിച്ചു

You are currently viewing വിദ്യാർത്ഥികളുടെ സാഹിത്യ സംഗമം സംഘടിപ്പിച്ചു; സ്‌കൂളുകളിലെ മാലിന്യ നിർമ്മാർജ്ജന അംബാസഡർമാരെ പ്രഖ്യാപിച്ചു

കാസർകോട് നഗരസഭ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വിദ്യാർത്ഥികളുടെ സാഹിത്യ സംഗമം സർഗ്ഗസല്ലാപം ശ്രദ്ധേയമായി. നഗരസഭാ വനിതാ ഭവൻ ഹാളിൽ നടന്ന ചടങ്ങ് കാസർകോട് അസിസ്റ്റണ്ട് കളക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്‌തു. നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ അദ്ധ്യക്ഷത വഹിച്ചു. ആയത്ത് ക്ലോത്തിംഗുമായി സഹകരിച്ച് നഗരസഭ വായനാ ദിനത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

മാലിന്യ നിർമ്മാർജ്ജനവുയായി ബന്ധപ്പെട്ട് സ്‌കൂളുകളിലെ മാലിന്യ നിർമ്മാർജ്ജന വിദ്യാർത്ഥി അംബാസഡറായി സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു.

കവിയും നാടകകൃത്തും ചിത്രകാരനും അധ്യാപകനുമായ പത്മനാഭൻ ബ്ലാത്തൂർ കവിത സംബന്ധമായ വിഷയത്തിലും കഥാകൃത്തും അധ്യാപകനുമായ ബാലകൃഷ്ണൻ ചെർക്കള കഥകൾ പറഞ്ഞും കഥകളുമായി ബന്ധപ്പെട്ട വിഷയത്തിലും കുട്ടികളുമായി സംവദിച്ചു.

വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, ആയത്ത് ക്ലോത്തിംഗ് പാർട്‌ണർ റംസീന റിയാസ്, ബി.ആർ.സി കോർഡിനേറ്റർ ഹക്കീം തുടങ്ങിയവർ സംസാരിച്ചു. വായനാദിന മത്സരങ്ങൾ ഭംഗിയായി സംഘടിപ്പിച്ച അധ്യാപകർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. മുനിസിപ്പൽ എഡ്യുക്കേഷൻ കമ്മിറ്റി സെക്രട്ടറി യശോദ ടീച്ചർ നന്ദി പറഞ്ഞു.

0Shares