പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ പൊയ് വെടികള്‍; ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിപക്ഷ നേതാവിന്‍റെ  ആരോപണങ്ങള്‍ പൊയ് വെടികള്‍; ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി

നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും. അതെല്ലാം തെറ്റാണെന്ന് തെളിഞ്ഞിട്ടും അതിന്റെ ജാളത്യയാണ് പ്രതിപക്ഷത്തിന് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി തുടങ്ങിയ കാലം മുതല്‍ ഉയര്‍ത്തിയ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഉന്നിയിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രതിപക്ഷ നേതാവിന്‍റെ ഇന്നത്തെ ആരോപണത്തില്‍ മുന്‍ മുഖ്യമന്ത്രിയെ കൂടി ആരോപണ നിഴലിലാക്കുന്നതാണെന്ന് പിണറായി വിജയന്‍ പരാമര്‍ശിച്ചു. മുഖ്യമന്ത്രി എന്ന പദത്തിനോട് പ്രതിപക്ഷ നേതാവിന് എന്തോ പ്രശ്‌നം ഉണ്ടോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയില്‍ നിന്നും ഉയര്‍ന്നത്. യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ തന്നെ ചാരി ഉന്നയിക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ അറിയിച്ചു.

കൊവിഡിന്‍റെ തുടക്കം മുതല്‍ താന്‍ പത്ര സമ്മേളനം നടത്തുന്നുണ്ട്. അന്നൊക്കെ ഇത്തരം ആരോപണങ്ങളില്‍ നിന്നും താന്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യാറ്. എന്നാല്‍ പിന്നീട് ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തുടങ്ങി. ഇതോടെ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നു എന്നായി പ്രതിപക്ഷത്തിന്‍റെ ആരോപണമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ പൊയ് വെടികളാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

0Shares