ലഹരിമരുന്ന് ഇടപാടുകൾ; ഓപ്പറേഷൻ ഓയോ റൂംസിന് കൊച്ചിയിൽ തുടക്കം; ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന നടത്തും

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ലഹരിമരുന്ന് ഇടപാടുകൾ; ഓപ്പറേഷൻ ഓയോ റൂംസിന് കൊച്ചിയിൽ തുടക്കം; ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന നടത്തും

‘ഓപ്പറേഷൻ ഓയോ റൂംസിന്’ തുടക്കം കുറിച്ച് കൊച്ചി സിറ്റി പൊലീസ്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് 12 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. 3 കിലോ കഞ്ചാവും എം.ഡി.എം.എ ഉൾപ്പടെ ഉള്ള മറ്റു ലഹരി വസ്തുക്കളും ലോഡ്ജുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ 12 പേരെ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു.

പനങ്ങാട്, കളമശേരി, ഇന്‌ഫോപാർക്ക് ഉൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ പിടികിട്ടാപ്പുളളികളെ കണ്ടെത്താൻ കഴിഞ്ഞു. രണ്ട് ദിവസമായി കൊച്ചി പൊലീസ് നടത്തിയ പരിശോധനയിൽ 51 പിടികിട്ടാപ്പുളളികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഓയോ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ലഹരി ഇടപ്പാടുകൾ കൂടുതലായി നടക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

0Shares