കാസർകോട് മെഡിക്കല്‍ കോളേജില്‍ ഒ.പി തിങ്കളാഴ്ച മുതല്‍; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

  • Post category:health / local news
  • Reading time:1 min read
You are currently viewing കാസർകോട് മെഡിക്കല്‍ കോളേജില്‍ ഒ.പി തിങ്കളാഴ്ച മുതല്‍; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

കാസർകോട് സർക്കാർ മെഡിക്കല്‍ കോളേജില്‍ ഒ.പി വിഭാഗം ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും. അക്കാഡമിക് ബ്ലോക്കിലായിരിക്കും ഒ. പി പ്രവര്‍ത്തിക്കുക. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് പ്രവർത്തന സമയം. മെഡിക്കല്‍, പീഡിയാട്രിക് ഒ.പികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്.

ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സര്‍ജറി, ഇ.എന്‍.ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒ.പികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒ.പിയ്ക്കാവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.

ഒ.പി തുടങ്ങുന്നതിന് മുന്നോടിയായി ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ഇവരുടെ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡിക്കല്‍ കോളേജില്‍ ഇവരുടെ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയുന്നതാണ്.

0Shares