തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി എവിടെനിന്നാലും ജയിക്കും; ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുക്കാനും മടിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി എവിടെനിന്നാലും ജയിക്കും; ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുക്കാനും മടിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഏത് നിയോജക മണ്ഡലവും അനുയോജ്യമാണെന്നും എവിടെ നിന്നാലും അദ്ദേഹം വിജയിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി ഉമ്മൻചാണ്ടി രംഗത്തെത്തിയതിനു പിന്നാലെയാണ് മുല്ലപ്പള്ളി വീണ്ടും ഇക്കാര്യം പറഞ്ഞത്.

തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബി.ജെ.പിയുടെ വെല്ലുവിളി ഉമ്മൻ ചാണ്ടി ഏറ്റെടുക്കുമെങ്കിൽ ഏറ്റെടുക്കട്ടെ എന്ന രീതിയിലുള്ള ചില ചർച്ചകൾ ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്. കോൺഗ്രസിനകത്ത് അത്തരം ചർച്ചകൾ വന്നിട്ടില്ല. വേണമെങ്കിൽ അത്തരം വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം മടിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, ഇപ്പോൾ അദ്ദേഹം അങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കേണ്ട കാര്യമില്ല.

അദ്ദേഹം പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്നാണ് കെ.പി.സി.സി അധ്യക്ഷൻ എന്ന നിലയിൽ തന്‍റെ ഇപ്പോഴത്തെ അഭിപ്രായം എന്നും മുല്ലപ്പള്ളി പറഞ്ഞു.

0Shares