നിയന്ത്രണങ്ങള്‍ ലംഘിച്ച് മെട്രോയില്‍ ജനകീയ യാത്ര; ഉമ്മൻചാണ്ടി, ചെന്നിത്തല ഉള്‍പ്പടെയുളളവരെ വെറുതെവിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing നിയന്ത്രണങ്ങള്‍ ലംഘിച്ച് മെട്രോയില്‍ ജനകീയ യാത്ര; ഉമ്മൻചാണ്ടി, ചെന്നിത്തല ഉള്‍പ്പടെയുളളവരെ വെറുതെവിട്ടു

കൊച്ചി മെട്രോ ജനകീയ യാത്രാ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുളളവരെ വെറുതെവിട്ടു. ഉമ്മന്‍ ചാണ്ടിക്ക് പുറമെ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള 29 പേരെയാണ് കോടതി വെറുതെ വിട്ടത്.

നിയന്ത്രണങ്ങള്‍ ലംഘിച്ച് മെട്രോയില്‍ ജനകീയ യാത്ര സംഘടിപ്പിച്ചതായായിരുന്നു ഇവര്‍ക്കെതിരെയുളള കേസ്. കൊച്ചിയിലെ പ്രത്യേക കോടതിയുടെതാണ് ഉത്തരവ്. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയ വത്കരിച്ചു എന്നാരോപിച്ച് 2017 ലാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ ജനീയ യാത്ര സംഘടിപ്പിച്ചത്.

ഇവര്‍ കൂട്ടത്തോടെയെത്തിയത് ആലുവയിലെയും പാലാരിവട്ടത്തെയും സ്റ്റേഷനുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ആകെ താറുമാറാക്കി. യാത്രക്കിടെ പ്രവര്‍ത്തകര്‍ ട്രെയിനില്‍ വച്ചും. സ്റ്റേഷനില്‍ വച്ചും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ വരെ പിഴയും ആറുമാസം തടവുശിക്ഷ ലഭിക്കാവുന്നതുമായ കുറ്റമാണ്.

അതോടൊപ്പം മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപ പിഴയും നല്‍കണം. തിക്കും തിരക്കും കാരണം ജനകീയ യാത്രക്കിടെ പ്‌ളാറ്റ്‌ഫോമില്‍ പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസെടുത്തത്.

0Shares