കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. ഇരിട്ടി പയഞ്ചേരിമുക്കിലെ പി.കെ. മുഹമ്മദ് (അർച്ചന മുഹമ്മദ്-70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം.

ഇയാളുടെ മകന്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 18 ആയി. രണ്ടാഴ്​ച മുമ്പാണ്​ മുഹമ്മദും കുടുംബവും മസ്​കത്തിൽ നിന്ന്​ നാട്ടിലെത്തിയത്​. തുടർന്ന്​ വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

അർബുദ രോഗിയായ ഇദ്ദേഹത്തിന്​ ബുധനാഴ്​ച വൈകീട്ട്​ അവശത അനുഭവപ്പെട്ടിരുന്നു. പിതാവ്: പുതിയ പറമ്പൻ ആബു ഹാജി. മാതാവ്​: ആയിശ. ഭാര്യ: ആത്തിഖ. മക്കൾ: സനീദ്​, സ്വാദീഖ്​, സജ്​ന. മരുമക്കൾ: സിദ്ദീഖ്​, മിസ്​രിയ,സഫല.

0Shares