
കാസർകോട്: കേരളത്തിലെ എ.ബി.സി സെയിൽസ് കോർപറേഷൻ തകർപ്പൻ ഇയർ എൻഡിങ് ഓഫർ പ്രഖ്യാപിച്ചു. “എ.ബി.സി മെഗാ സെയിൽ 2022” എന്ന പേരിലാണ് ഓഫർ. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അതിശയിപ്പിക്കുന്ന വിലക്കുറവും വിവിധ ഉത്പന്നങ്ങൾക്ക് 60% വരെ വിലകിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ബാത്ത് റൂം ഫിറ്റിങ്‌സുകൾക്ക് കോംബോ ഓഫറും എ.ബി.സി ഒരുക്കിയിട്ടുണ്ട്.

ഈ മെഗാ സെയിൽ ഓഫറിലൂടെ ഒരു വീട്ടിലേക്കുള്ള മുഴുവൻ ടൈലുകളും സാനിറ്ററി വെയർ ഉൽപന്നങ്ങളും കേവലം 49,990/- രൂപക്ക് ലഭിക്കുന്നു. ഇത് കൂടാതെ മറ്റു അനവധി ഡിസ്‌കൗണ്ടുകളും എ.ബി.സി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് പിന്നാലെ ഉറങ്ങി കിടന്ന നിർമ്മാണ മേഖലയെ ഉണർത്താൻ എ.ബി.സിയിലെ ഈ ഓഫർ ഉപകാരപ്പെടുമെന്ന് എ.ബി.സി പ്രതിനിധികൾ പറഞ്ഞു.

കാസർകോട് എ.ബി.സിയിൽ നടന്ന ചടങ്ങ് കാസർകോട് നഗരസഭാ ചെയർമാൻ വി.എം മുനീർ ഉദ്‌ഘാടനം ചെയ്തു. എ.ബി.സിയിലെ ഈ ഓഫർ സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഒരുങ്ങിയ ഉപഭോക്താക്കൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു. പരിപാടിയുടെ ഭാഗമായി വേനൽ ചൂടിനെ അതിജീവിക്കാൻ പറവകൾക്ക് തണ്ണീർ കുടം ഒരുക്കി. “പറവകൾക്കൊരു നീർക്കുടം” ക്യാമ്പയിൻ ഉദ്‌ഘാടനം വാർഡ് കൗൺസിലർ മമ്മു ചാല നിർവ്വഹിച്ചു.

മാർച്ച് 25 ന് ആരംഭിച്ച ഈ ഓഫർ പരിമിതകാലത്തേക്ക് തുടരുമെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു. ഓഫറുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾക്ക്: 0460 2300 600 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

