
ദില്ലി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന ചത്തീസ്ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻ.ഐ.എ കോടതിയിലേക്ക് മാറ്റി. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തന്നെ തുടരേണ്ടിവരും. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. ജാമ്യം നൽകാത്ത കോടതി നടപടിയിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ തടിച്ചുകൂടി. കേസുമായി മുന്നോട്ട് പോകുമെന്നും പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ബി.ജെ.പി കേരളം ഘടകം വെട്ടിലായി. ബിജെപി പ്രതിനിധി ജാമ്യത്തിനായി ഛത്തീസ്ഗഡിൽ തുടരുന്നുണ്ട്. എന്നാൽ കേരള ബി.ജെ.പിയുടെ നടപടിയിൽ RSS പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരളത്തിലും ദില്ലിയിലും പ്രതിഷേധം തുടരുകയാണ്. വയനാട് എം.പിയും കോൺഗ്രസ്സ് നേതാവുമായ പ്രിയങ്ക ഗാന്ധി ദില്ലയിലെ പ്രതിഷേധത്തിൽ പങ്കടുത്തു.
