രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍.എസ്.എസ്; രാഷ്ട്രീയം കാണേണ്ടതില്ലെന്ന് വിശദീകരണം

  • Post category:news
  • Reading time:1 min read
You are currently viewing രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍.എസ്.എസ്; രാഷ്ട്രീയം കാണേണ്ടതില്ലെന്ന് വിശദീകരണം

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കി എന്‍.എസ്.എസ്. എസ്ബിഐയുടെ ആയോധ്യ ബ്രാഞ്ചിലെ രാമക്ഷേത്ര തീര്‍ത്ഥ എന്ന അക്കൗണ്ടിലേക്ക് മണി ട്രാന്‍സ്ഫര്‍ വഴിയാണ് എന്‍.എസ്.എസ് പണം കൈമാറിയത്.

സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്നും ആരും ആവശ്യപ്പെട്ടിട്ടില്ല ഇത് ചെയ്യുന്നതെന്നും വിശദീകരണം നല്‍കിട്ടുണ്ട്. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലന്നും എന്‍.എസ്.എസ് വ്യക്തമാക്കി. ബി.ജെ.പിയോ ആര്‍.എസ്എസോ മറ്റേതെങ്കിലും സംഘടനകളോ ആവശ്യപ്പെട്ടിട്ടല്ല പണം നല്‍കിയതെന്നും സ്വന്തം നിലയ്ക്ക് വിശ്വാസത്തിന്‍റെ തീരുമാനമായാണ് ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയെന്നുമാണ് എന്‍.എസ്എസിന്‍റെ ഔദ്യോഗിക വിശദീകരണം.

0Shares