
പാഴ്‌സല്‍ അയക്കാന്‍ ഇനി റെയില്‍വേ സ്റ്റേഷനില്‍ പോയി ബുദ്ധിമുട്ടണ്ട. റെയിൽവേയുടെ വാതിൽപ്പടി പാഴ്സൽ സേവനം തുടങ്ങുകയായി. ട്രെയിൻവഴി എത്രവേണമെങ്കിലും പാഴ്സൽ ആയക്കാം. റെയിൽവേയും തപാൽ വകുപ്പും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഉപഭോക്‌താക്കളുടെ അടുത്തെത്തി പാഴ്‌സൽ തപാൽവകുപ്പ് സ്വീകരിച്ച് കൊണ്ടുപോകും.വാതിൽപ്പടി സേവനം റെയിൽവേസ്‌റ്റേഷൻ്റെ 40 കിലോമീറ്റർ പരിധിവരെ ലഭ്യമാകും. തപാൽ വകുപ്പ് അവരുടെ വാഹനങ്ങളിലെത്തിലെത്തുകയും പാഴ്സൽ സ്വീകരിച്ച് എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കും ചെയും.
റെയിൽവേയും തപാൽവകുപ്പും ചേർന്ന് പാഴ്സൽ സർവീസ് ഊർജ്ജിതമാക്കാൻ രൂപംനൽകിയ റെയിൽ പോസ്റ്റ് ഗതിശക്‌തി എക്‌സ്‌പ്രസ് സർവീസ് തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഉടൻ തുടങ്ങുമെന്നും അറിയിച്ചു.

നിലവിൽ പാഴ്സൽ ബുക്കുചെയ്താൽ ഉപഭോക്‌താക്കൾ റെയിൽ വേസ്‌റ്റേഷനിലെത്തി നൽകണമായിരുന്നു. തുടർന്ന് പാഴ്സൽ തപാൽ വകുപ്പ് സ്ഥലത്തെത്തിക്കും. പാഴ്സലിൻ്റെ തുക തപാൽ വകുപ്പിൽ അടച്ചാൽ മതി. വാതിൽപ്പടി സേവനം ലാഭകരമായിരിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. കർഷകർ, വ്യാപാരികൾ, എംഎസ്‌എംഇ തുടങ്ങിയവർക്ക് ഈ പദ്ധതി കൂടുതൽ പ്രയോജനകരമാകുന്ന തരത്തിലാണ് ആരംഭിക്കുന്നത്.
