
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മിയാൻവാലി വ്യോമ താവളത്തില്‍ തീവ്രവാദി ആക്രമണം. ചാവേര്‍ അടക്കം ഒമ്പത് തീവ്രവാദികളാണ് മാരക ആയുധങ്ങളുമായി ശനിയാഴ്‌ച പുലര്‍ച്ചെ ആക്രമണം നടത്തിയത്.
ബലൂചിസ്ഥാൻ, ഖൈബര്‍ പഖുതുൻക്വ പ്രവിശ്യകളിലായി വെള്ളിയാഴ്‌ച നടന്ന മൂന്ന് വ്യത്യസ്ത തീവ്രവാദി ആക്രമണങ്ങളില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഇവരെയെല്ലാം വധിച്ചെന്ന് പാക് സൈന്യം അറിയിച്ചു. വ്യോമതാവളത്തിലെ മൂന്ന് വിമാനങ്ങള്‍ക്കും ഒരു ഇന്ധന ടാങ്കറിനും ഏറ്റുമുട്ടലിനിടെ നാശനഷ്ടം സംഭവിച്ചു. ഒരു വ്യോമസേനാ ഓഫീസര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം തെഹ്‌രീക്- ഇ- ജിഹാദ് പാകിസ്ഥാൻ ഏറ്റെടുത്തു.
