വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട്; അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് നീലേശ്വരം നഗരസഭ

  • Post category:local news
  • Reading time:1 min read
You are currently viewing വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട്; അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച്  നീലേശ്വരം നഗരസഭ

കാസര്‍കോട്: നീലേശ്വരം നഗരസഭാ പരിധിയില്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനങ്ങളിലും തട്ടുകളിലും അനധികൃത കച്ചവടം നടത്തുന്ന വഴിവാണിഭക്കാരെ നഗരസഭ ആരോഗ്യ വിഭാഗം നീക്കം ചെയ്തു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷന്‍ മുതല്‍ ആലിന്‍കീഴ് വരെയുള്ള പഴം, പച്ചക്കറി, മത്സ്യം, തുണിത്തരങ്ങള്‍, മുറുക്കാന്‍ തുടങ്ങിയവ വില്പന നടത്തുന്ന കച്ചവടക്കാരെയാണ് നീക്കം ചെയ്തത്.

നഗരസഭ രജിസ്‌ട്രേഷന്‍ നല്‍കി വഴിയോരകച്ചവടം നടത്തുന്നതിന് അനുമതി നല്‍കിയ കച്ചവടക്കാര്‍ക്ക് മാത്രമേ ഇനി നീലേശ്വരം നഗരസഭാ പരിധിയില്‍ കച്ചവടം നടത്തുന്നതിന് അനുമതിയുള്ളൂ എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്പന നടത്തുന്നവരില്‍ നിന്ന് 16,000 രൂപ പിഴ ഈടാക്കി.

പരിശോധനയ്ക്ക് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി. രാജീവന്‍ നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.വി. രാജന്‍, ടി. നാരായണി, കെ.വി. ബീനാകുമാരി, പി.പി. സ്മിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.

0Shares