
കാസർകോട്: പുതിയ ബസ്റ്റാന്റ് പാദൂർ കോംപ്ലക്സിൽ നിക്കോ ബാഗ് പ്രവർത്തനമാരംഭിച്ചു. ഹോൾസേയിൽ രംഗത്ത് 15 വർഷത്തെ പരിചയ സമ്പന്നതയുള്ള നിക്കോ ബാഗാണ് കാസർകോട് പ്രവർത്തനം ആരംഭിച്ചത്. ജനുവരി 9 തികളാഴ്ച്ച രാവിലെ 10:30 ന് കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. അബ്ബാസ് ബീഗം, മക്കാർ മാഷ്, ഹമ്മി ബീഗം, ഉമേഷ് സാലിയൻ, മുനീർ സിൽസില, ഫഊം മുബാറക്ക്, മോഹൻ പയസ്സിനി, മുഹമ്മദ് പൂന, അബ്ബാസ്, കാദർ, ആപ്പു വൈറ്റ് പെര്ള് തുടങ്ങി നിരവധിപേർ സംബന്ധിച്ചു.

ഹോൾസേയിൽ രംഗത്ത് 15 വർഷത്തെ പരിചയ സമ്പന്നതയുള്ള വ്യക്തികളാണ്, നിക്കോ ബാഗ് എന്ന ബ്രാൻഡിൽ റീറ്റെയ്ൽ രംഗത്ത് കാസർകോടിന് പുതിയ സ്ഥാപനം തുറന്നു നൽകിയത്. ഗുണമേന്മയോട് കൂടിയ ബാഗുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉടമസ്ഥർ പറഞ്ഞു. ബ്രാൻഡഡ് ബാഗുകളുടെ വലിയ ശേഖരം തന്നെ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.

ലേഡീസ് ബാഗ്, സ്കൂൾ ബാഗ്, ഓഫീസ് ബാഗ്, ട്രോളി ബാഗ്, ഹാൻഡ് ബാഗ് തുടങ്ങി വിവിധ തരത്തിലുള്ള ബാഗുകളും പേഴ്‌സുകൾ, ബെൽറ്റ് തുടങ്ങി നിരവധി ഉത്പന്നങ്ങളും സ്ഥാപനത്തിലുണ്ട്. മോഡേൺ ബാഗുകളും ബ്രാൻഡഡ് ബാഗുകളും അടക്കം ഉപഭോക്താവിന് ആവശ്യമുള്ള ബാഗുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് നിക്കോ ബാഗ് പാർട്ണർമാരായ സിദ്ദിഖ് ചെർക്കള, റഷീദ് അണങ്കൂർ, അഷ്‌റഫ് പെർള എന്നിവർ പറഞ്ഞു.

