
തിരുവനന്തപുരം / മംഗളൂരു: പിഎഫ്ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്‌ഡ്. 25 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. കേരളത്തെ കൂടാതെ ബിഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിനെ തുടർന്നാണ് അന്വേഷണം ഉർജ്ജിതമാക്കിയത്.
കാസർകോട് ജില്ലയിൽ മഞ്ചേശ്വരം, കുഞ്ചത്തൂരിലാണ് പരിശോധന നടക്കുന്നത്. കുഞ്ചത്തൂർ മുനീറിൻ്റെ വീട്ടിലാണ് ആദ്യം പരിശോധന നടത്തിയത്.

കേസിൽ കുഞ്ചത്തൂർ സ്വദേശി ആബിദ് നേരത്തെ അറസ്റ്റിലായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിൽ 16 ഇടങ്ങളിലും റെയ്ഡ് തുടരുന്നു. 25 ഇടങ്ങളിലാണ് ബുധനാഴ്‌ച രാവിലെ മുതൽ റെയ്‌ഡ് നടന്നത്. കേരള പോലീസിൻ്റെ സഹായത്തോടെ ആണ് എൻ.ഐ എ പരിശോധന.
ബീഹാർ, കർണാടക എന്നിവിടങ്ങളിലും ശക്തമായ റെയ്‌ഡാണ് നടന്നത്. മംഗളൂരു ഉള്‍പ്പെടെ ദക്ഷിണ കന്നഡ ജില്ലയിലെ 16 സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്‌ഡ് നടത്തി. മംഗളൂരു നഗരത്തിലും പുത്തൂര്‍, ബെല്‍ത്തങ്ങാടി, ഉപ്പിനങ്ങാടി, വേണൂര്‍, ബണ്ട്വാള്‍ എന്നിവിടങ്ങളിലും ഒരേസമയം വീടുകളിലും ഓഫീസുകളിലും ആശുപത്രികളിലുമാണ് റെയ്‌ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎ യുടെ പോസ്റ്റർ പുറത്തുവന്നിരുന്നു. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക
